ആപേക്ഷികതയിലെ വേഗവും, ചില കണക്കുകളും

ഏതൊരു വസ്തുവിനും അതിന്‍റെ നിശ്ചലാവസ്ഥയിലും ചലനാവസ്ഥയിലും തുല്യ നീളമാണെന്ന്‌ നാം കരുതുന്നു. എന്നാൽ ഒരു വസ്തുവിന്‍റെ പ്രവേഗം കൂടിക്കൂടി ഏകദേശം പ്രകാശത്തിന്‍റെ പ്രവേഗത്തിനടുത്തെത്തുമ്പോൾ അതിന്‍റെ നീളം വളരെയധികം കുറയുന്നു, സമയം സ്ലോ ആവുന്നു, മാസ്സ് കൂടുന്നു  എന്ന് വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം തെളിയിക്കുന്നു.


ഈ പ്രതിഭാസം സാധാരണ ഒരു കാർ ഓടുമ്പോഴൂം സംഭവിക്കുന്നുണ്ട്‌. പക്ഷേ കാറിന്‍റെ പരമാവധി വേഗത പ്രകാശ വേഗതയുമായി രതമ്യപ്പെടുത്തുമ്പോൾ  വളരെക്കുറവാണെന്നതിനാൽ കാറിനുണ്ടാകുന്ന നീളവ്യത്യാസം വളരെ ചെറുതാണ്‌ അതുകൊണ്ട്‌ നാമതറിയുന്നില്ലെന്ന്‌ മാത്രം.

നമ്മുടെ കൈയ്യിൽ ഒരു ഹൈ സ്പീഡ്  റോക്കറ്റ് ഉണ്ടെന്നു കരുതുക. അതിന്‍റെ നീളം 5  മീറ്റർ, മാസ്സ് 5 ടൺ എന്നും കരുതുക. പ്രകാശത്തിന്‍റെ പകുതി വേഗത്തിൽ ആ  റോക്കറ്റ്  സഞ്ചരിച്ചാൽ, ഭൂമിയിലെ 1  മണിക്കൂർ ആ  റോക്കറ്റിൽ  52 മിനിറ്റു മാത്രമേ ഉണ്ടാവൂ.  റോക്കറ്റിന്‍റെ നീളം 4.33 മീറ്റർ ആയി ചുരുങ്ങും. മാസ്സ് 5 .77 ടൺ ആയി കൂടുന്നു.

പ്രകാശത്തിന്‍റെ 90 %  വേഗത്തിൽ ( സെക്കന്‍റില്‍ 2.7 ലക്ഷം  കിലോമീറ്റർ ) ആ  റോക്കറ്റ് സഞ്ചരിച്ചാൽ, ഭൂമിയിലെ 1  മണിക്കൂർ ആ റോക്കറ്റിൽ 26 മിനിറ്റു  മാത്രമേ ഉണ്ടാവൂ. റോക്കറ്റിന്‍റെ നീളം 2 .18 മീറ്റർ ആയി ചുരുങ്ങും. മാസ്സ് 11.47 ടൺ ആയി കൂടുന്നു. ( ഭൂമിയിലെ കാര്യവുമായി താരതമ്യം ചെയ്തു പറയുന്നതാണ് ഇത്. അല്ലാതെ ആ വാഹനത്തിൽ ഈ മാറ്റമൊന്നും അനുഭവപ്പെടില്ല )

ആ റോക്കറ്റിൽ  പ്രകാശത്തിന്‍റെ 99 %  വേഗത്തിൽ  ഒരാൾ 10  വർഷം സഞ്ചരിച്ചു ഭൂമിയിൽ തിരിച്ചെത്തുമ്പോൾ നമുക്ക് 70 വയസ്സ് കൂടിയിട്ടുണ്ടാവും.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment