എന്തുകൊണ്ടാ പനിയോടൊപ്പം ശരീര വേദനയും വരുന്നത്?

"പനി ഒരു രോഗലക്ഷണം മാത്രമാണ്" എന്ന് നാം പലപ്പോഴും കേൾക്കാറുണ്ട്. പക്ഷേ അതുകൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാവാറുണ്ടോ?

പനി ഒരു രോഗലക്ഷണമാണെങ്കിൽ ശരീരവേദനയും ഒരു ലക്ഷണം തന്നെയാണ്. എന്തായാലും, എന്തുകൊണ്ടാണ് പനിയും വേദനയും ഉണ്ടാവുന്നത് എന്ന്‍ വിശദീകരിക്കാൻ ശ്രമിക്കാം. 


ഗ്യാസ് കുറ്റികൾ കത്തിച്ചാൽ പൊട്ടിത്തെറിക്കുമോ ?

രാജു : വലിയ പടക്കത്തിന് പകരം LPG കുറ്റികൾ ചിത്രത്തിലെ പോലെ കത്തിച്ചാൽ പൊട്ടിത്തെറിക്കുമോ മാഷേ ?എന്തുകൊണ്ടാണ് പലരുടെയും വയർ ചാടുന്നത് ?

എന്തുകൊണ്ടാണ് പലരുടെയും വയർ ചാടുന്നത് ( കുടവയർ ആവുന്നത് ) ?


     ചിലർക്ക് ഭക്ഷണം കൂടുതൽ കഴിച്ചാൽ വയർ ചാടും. ചിലർക്ക് ബാക്ക് സൈഡ്‌ കൂടും. ചിലർക്ക് ആദ്യം തടി കൂടുന്നത് മുഖത്ത് ആയിരിക്കും. ചിലർക്ക് കീഴ്‍ത്താടിയിൽ താട തൂങ്ങും ! എന്താണ് അതിനു പിന്നിലെ ശാസ്ത്രം ?

എന്തുകൊണ്ടാണ് നമ്മുടെ വിരലുകൾ വെള്ളത്തിൽ കുറച്ചു സമയം മുക്കിപ്പിടിച്ചാൽ ചുളിയുന്നത് ?

വിരലുകളുടെ മുകളിലെ ചർമം നനഞ്ഞു കുതിരുന്നതുമൂലം വ്യാപ്തം കൂടുകയും, തന്മൂലം ചുളിയുകയും  ചെയ്യുന്നു എന്നാവും പലരും കരുതുക. എന്നാൽ അങ്ങനെ അല്ല.


ഉയരത്തിലേക്ക് പോകുംതോറും എന്തുകൊണ്ടാണ് അന്തരീക്ഷ താപനില കുറഞ്ഞു വരുന്നത് ?

സൂര്യനിൽ നിന്ന് ലഭിക്കുന്ന താപം പിടിച്ചു വെക്കണമെങ്കിൽ പദാർഥങ്ങളുടെ  തന്മാത്രകൾ വേണം. കല്ലോ മണ്ണോ വെള്ളമോ വായുവോ... അങ്ങനെ എന്തെങ്കിലും..

നമ്മുടെ അന്തരീക്ഷ താപനില എന്ന് പറയുന്നത് പ്രധാനമായും വായുവിന്‍റെ താപനില ആണ്. ഭൂമിയുടെ ഇൻഫ്രാറെഡ് വികിരണങ്ങളുടെ പ്രേരണ ഇവിടെ കുറവാണ്.

പപ്പടം വറുത്ത്‌ ഫ്രിഡ്ജിൽ വച്ചാല്‍ അത് കറുമുറാ ഇരിക്കുമോ ?

പപ്പടം വറുത്ത്‌ ഫ്രിഡ്ജിൽ വച്ച് ഒന്നുരണ്ട് ദിവസം കഴിഞ്ഞ് എടുത്താൽ അത് കറുമുറാ ഇരിക്കുമോ അതോ വഴുക പോലെ കുതിർന്നു ഇരിക്കുമോ ? എന്തുകൊണ്ട് ?

പപ്പടത്തിന് പകരം കോൺഫ്ലെക്സോ കായ വറുത്തതോ  മറ്റോ പരീക്ഷിക്കാം.

തണ്ണിമത്തനിൽ 200 കുരുവും ആപ്പിളിൽ 10 ഉം മാങ്ങയിൽ 1 ഉം ഉള്ളത് എന്തു കൊണ്ട് ?

എന്തു കൊണ്ടാണ്  തണ്ണിമത്തനിൽ 200  കുരുവും ആപ്പിളിൽ 10  കുരുവും മാങ്ങയിൽ 1  കുരുവും ഉള്ളത് ?ഒരു ഫ്‌ളൈറ്റ് വായുവിൽ കുറച്ചു സമയം ഉയർത്തിനിർത്തി ബീജിങ്ങിൽ ഇറങ്ങാമോ ?

ഷാർജയിൽ നിന്നും ഒരു ഫ്‌ളൈറ്റ്  വായുവിൽ കുറച്ചു സമയം ഉയർത്തി നിർത്തി ബീജിങ്ങിൽ പോയി ഇറക്കുവാൻ സാധിക്കുമോ ?

ഭൂമി സെക്കന്‍റില്‍ ഏതാണ്ട് 450 മീറ്റർ വേഗതയിൽ ഭൂമധ്യരേഖാ പ്രദേശത്തു കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ ഒപ്പം ഭൂമിയിലെ മലകളും ചെടികളും കെട്ടിടങ്ങളും വായുവും വായുവിലെ വിമാനങ്ങളും ഈച്ചയും കൊതുകും എല്ലാം തന്നെ കറങ്ങുന്നു. അങ്ങനെ കറങ്ങിയില്ലായിരുന്നു എങ്കിൽ നമുക്ക് ഭയാനകമായ കാറ്റ് ഏപ്പോഴും അനുഭവപ്പെടുമായിരുന്നു.

ക്യാൻസർ ബാധിച്ച ആളിന്‍റെ അവയവങ്ങൾ നമുക്ക് സ്വീകരിക്കാമോ ?

ക്യാൻസർ ബാധിച്ച് മരിക്കും എന്ന് ഉറപ്പുള്ളവർ  അവരുടെ അവയവങ്ങൾ  ദാനം ചെയ്ത് മറ്റുള്ളവരെ സഹായിക്കുവാൻ താല്‍പര്യം കാണിക്കും. നല്ലത്. പക്ഷെ അത് പറ്റുമോ എന്നത്  അവരുടെ ഏതൊക്കെ ഭാഗത്തെ ക്യാൻസർ ബാധിച്ചു എന്നതിനെയും ആരോഗ്യ സ്ഥിതിയെയും അനുസരിച്ചിരിക്കും. 

ബ്രേക്ക് പിടിക്കുമ്പോൾ ക്ലച്ച് ചവിട്ടണോ ?

സാധാരണ പലർക്കും വരാവുന്ന സംശയം ആണിത്. പ്രത്യേകിച്ച് ഡ്രൈവിങ് പഠിക്കുമ്പോൾ.

വേണ്ട. ബ്രേക്ക് പിടിക്കുമ്പോൾ ഒരിക്കലും ക്ലച്ച് ചവിട്ടരുത്. ക്ലച്ച് പിടിക്കുന്നത് ആകെ 2  കാര്യങ്ങൾക്ക് വേണ്ടി മാത്രം ആണ്.

ആത്മാവ് ഉണ്ടോ ?

ആത്മാവ് ഉണ്ടോ എന്ന്‍ ഒരു രീതിയിലും ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ തെളിയിക്കാൻ ഉള്ള വഴികളൊന്നും ഇപ്പോൾ ഇല്ല. എന്നാൽ ചില വസ്തുതകൾ കണക്കിലെടുത്താൽ നമുക്ക് ചില നിഗമനങ്ങളിൽ എത്താം.