ഉയരത്തിലേക്ക് പോകുംതോറും എന്തുകൊണ്ടാണ് അന്തരീക്ഷ താപനില കുറഞ്ഞു വരുന്നത് ?

സൂര്യനിൽ നിന്ന് ലഭിക്കുന്ന താപം പിടിച്ചു വെക്കണമെങ്കിൽ പദാർഥങ്ങളുടെ  തന്മാത്രകൾ വേണം. കല്ലോ മണ്ണോ വെള്ളമോ വായുവോ... അങ്ങനെ എന്തെങ്കിലും..

നമ്മുടെ അന്തരീക്ഷ താപനില എന്ന് പറയുന്നത് പ്രധാനമായും വായുവിന്‍റെ താപനില ആണ്. ഭൂമിയുടെ ഇൻഫ്രാറെഡ് വികിരണങ്ങളുടെ പ്രേരണ ഇവിടെ കുറവാണ്.


മുകളിലേക്ക് പോകും തോറും വായു മര്‍ദ്ദം കുറയുന്നു എന്ന് എല്ലാവർക്കും അറിയാമല്ലോ. താഴെ, കൂടിയ മർദത്തിൽ കൂടുതൽ വായു തന്മാത്രകൾ ഉണ്ട്. അതുകൊണ്ടുതന്നെ കൂടുതൽ താപം അവയ്ക്ക് ശേഖരിച്ചു വെക്കുവാനും സാധിക്കും. എന്നാൽ മുകളിലേക്കു പോകുംതോറും വായു തന്മാത്രകള്‍ കുറയുകയും താപം ശേഖരിച്ചു വെക്കൽ കുറയുകയും ചെയ്യുന്നു. ഇത് ഏതാണ്ടു 10 കിലോമീറ്റർ ഉയരം വരെ ഇങ്ങനെ കുറഞ്ഞുകൊണ്ടിരിക്കും.  ഇതിനെ " Adiabatic cooling " എന്ന് പറയും.

എന്നാൽ 10 കിലോമീറ്റർ മുതൽ ഏതാണ്ടു 20 കിലോമീറ്റർ വരെ താപനില കാര്യമായ മാറ്റം ഇല്ലാതെ തുടരുന്നു. വീണ്ടും ഏതാണ്ടു 50 കിലോമീറ്റർ വരെ താപനില കൂടിക്കൊണ്ടിരിക്കും. വീണ്ടും കുറയും ( ചിത്രത്തിലെ ഗ്രാഫ് നോക്കുക ). പിന്നീടു സ്പേസ് എത്തിയാൽ പറയത്തക്ക അന്തരീക്ഷം ( വായു ) ഒന്നും ഉണ്ടാവില്ല. അവിടെ സൂര്യനിൽ നിന്നോ, നക്ഷത്രങ്ങളിനിന്നോ അല്ലെങ്കിൽ മറ്റു വസ്തുക്കളിൽ നിന്നോ ലഭിക്കുന്ന റേഡിയേഷനു അനുസരിച്ചായിരിക്കും നമുക്ക് " ചൂട് " അനുഭവപ്പെടുക.

അന്തരീക്ഷത്തിൽ ഉയരത്തിന് ( മർദത്തിന് )  അടിസ്ഥാനത്തിലുള്ള മൂലകങ്ങൾ ആണ് ഈ താപനില വ്യത്യാസത്തിന് കാരണം. അതിന്‍റെ അടിസ്ഥാനത്തിൽ ആണ് നമ്മൾ അന്തരീക്ഷത്തെ ട്രോപ്പോസിയർ, സ്ട്രാറ്റോസ്ഫിയർ, മെസോസ്ഫിയർ, തെർമോസ്ഫിയർ എന്നിങ്ങനെ 4 ആയി തിരിച്ചിരിക്കുന്നത്.

ഭൂമിക്ക് മുകളിലെ ബഹിരാകാശ സഞ്ചാരിയുടെ സൂര്യപ്രകാശം വീഴുന്ന ഭാഗത്തെ താപനില +200 ഡ്രിഗ്രിയും, അയാളുടേതന്നെ പ്രകാശം വീഴാത്ത ഭാഗത്തെ താപനില -150 ഡ്രിഗ്രി സെൽഷ്യസും  ഒക്കെ ആണ്.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment