പപ്പടം വറുത്ത്‌ ഫ്രിഡ്ജിൽ വച്ചാല്‍ അത് കറുമുറാ ഇരിക്കുമോ ?

പപ്പടം വറുത്ത്‌ ഫ്രിഡ്ജിൽ വച്ച് ഒന്നുരണ്ട് ദിവസം കഴിഞ്ഞ് എടുത്താൽ അത് കറുമുറാ ഇരിക്കുമോ അതോ വഴുക പോലെ കുതിർന്നു ഇരിക്കുമോ ? എന്തുകൊണ്ട് ?

പപ്പടത്തിന് പകരം കോൺഫ്ലെക്സോ കായ വറുത്തതോ  മറ്റോ പരീക്ഷിക്കാം.


ഫ്രിഡ്ജിലെ 'വായുവിൽ ഈർപ്പം തീരെ ഇല്ല'. അതുകൊണ്ട് പപ്പടവും ചിപ്സും ബിസ്ക്കറ്റും ഒന്നും കുതിർന്നു പോകില്ല.

കുറച്ചു വിശദമായി പറഞ്ഞാൽ :

വായുവിൽ സാധാരണ ഈർപ്പം / ഹ്യുമിഡിറ്റി ഉണ്ടായിരിക്കും. ആ ഈർപ്പം പപ്പടം വലിച്ചെടുക്കുമ്പോൾ ആണ് അത് വഴുക പോലെ ആവുന്നത്.

വായു തണുക്കുമ്പോൾ അതിന് ഈർപ്പത്തെ പിടിച്ചു നിർത്താൻ സാധിക്കില്ല. ഫ്രിഡ്ജിലെ തണുപ്പിൽ വായുവിലുള്ള ഈർപ്പമെല്ലാം ഘനീഭവിച്ച് വെള്ളത്തുള്ളികൾ ആവുന്നു. കണ്ടിട്ടില്ലേ AC ഇട്ടു കാർ ഓടിക്കുമ്പോൾ വെള്ളം ഇറ്റ് വീഴുന്നത്, അത് വായു തണുക്കുമ്പോൾ ആണ്.

ഫ്രിഡ്ജിലെ പൂജ്യം ഡിഗ്രിക്ക് താഴെ ഉള്ള വെള്ളം ഐസ് ആയി മാറുന്നു, പൂജ്യത്തിന് മുകളിലുള്ളവ വെള്ളത്തുള്ളി ആയും മാറുന്നു. ബാഷ്പ്പം / ഈർപ്പം തീരെ ഉണ്ടാവില്ല.
                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment