ഒരു ഫ്‌ളൈറ്റ് വായുവിൽ കുറച്ചു സമയം ഉയർത്തിനിർത്തി ബീജിങ്ങിൽ ഇറങ്ങാമോ ?

ഷാർജയിൽ നിന്നും ഒരു ഫ്‌ളൈറ്റ്  വായുവിൽ കുറച്ചു സമയം ഉയർത്തി നിർത്തി ബീജിങ്ങിൽ പോയി ഇറക്കുവാൻ സാധിക്കുമോ ?

ഭൂമി സെക്കന്‍റില്‍ ഏതാണ്ട് 450 മീറ്റർ വേഗതയിൽ ഭൂമധ്യരേഖാ പ്രദേശത്തു കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ ഒപ്പം ഭൂമിയിലെ മലകളും ചെടികളും കെട്ടിടങ്ങളും വായുവും വായുവിലെ വിമാനങ്ങളും ഈച്ചയും കൊതുകും എല്ലാം തന്നെ കറങ്ങുന്നു. അങ്ങനെ കറങ്ങിയില്ലായിരുന്നു എങ്കിൽ നമുക്ക് ഭയാനകമായ കാറ്റ് ഏപ്പോഴും അനുഭവപ്പെടുമായിരുന്നു.


അതുകൊണ്ട് മേൽ പറഞ്ഞതുപോലെ വിമാനത്തിൽ പൊങ്ങിക്കിടന്നു യാത്ര ചെയ്യണം എങ്കിൽ വായു മന്ധലത്തിന് വെളിയിൽ പോകണം. പക്ഷെ അപ്പോഴും പ്രശ്നം ബാക്കി. ഭൂമിയിൽ ഇത്രവേഗം നീങ്ങിക്കൊണ്ടിരിക്കുന്ന പ്ലെയിൻ എവിടെയും  അതേ വേഗത തുടരും. അതാണ് ന്യൂട്ടന്‍റെ ഒന്നാം ചലന നിയമം.

ഒരു പരീക്ഷണം : പ്ലെയിനിൽ 1000 കിലോമീറ്റർ വേഗതയിൽ നാം യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോൾ മുകളിലേക്ക് അമ്മാനമാടിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചു ബോള് തിരിച്ചു നമ്മുടെ കൈയ്യിൽത്തന്നെ വീഴുന്നു. അത് നമ്മളെ വിട്ടു മുന്നോട്ടോ പിന്നോട്ടോ പോകുന്നില്ല. വിമാനത്തിനകത്തു പറന്നു നടക്കുന്ന ഈച്ചയും അതിനൊപ്പംതന്നെ വരുന്നു. അതുപോലെതന്നെ ഭൂമിയിൽ ഒരിടത്ത് നിന്നും പൊങ്ങി നില്‍ക്കുന്ന വിമാനമോ ഹെലിക്കോപ്ടറോ എത്ര സമയം വായുവിൽ നിന്നാലും തിരിച്ചു അവിടെത്തന്നെ ഇറങ്ങും. (വിമാനത്തിനകത്തും നമുക്ക് കൊച്ചു ഹെലിക്കോപ്റ്റർ ടോയ് പറപ്പിക്കാവുന്നതാണ്.)

ഇനി ഭൂമിയിൽ ഇങ്ങനെ പോകാൻ ഒരു മാർഗം ഉണ്ടെന്നിരിക്കട്ടെ... അപ്പോഴും ഭൂമി കിഴക്കു ദിശയിലേക്കാണ് കറങ്ങുന്നത്. അതുകൊണ്ട് ഷാർജയിൽ നിന്നും ബീജിങ്ങിൽ പോകാൻ ഇങ്ങനെ പറ്റില്ല. മറിച് ബീജിങ്ങിൽ കുറച്ചു സമയം പൊങ്ങി നിന്നാൽ ഷാർജയിൽ എത്താം. ഷാർജയിൽ നിന്നും പൊങ്ങി ബീജിങ്ങിൽ എത്താൻ ഭൂമി 1 തവണ കറങ്ങി വരുന്നതുവരെ നിന്നാലേ പറ്റൂ. 

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment