ചന്ദ്രശേഖർ ലിമിറ്റ് / ചന്ദ്രശേഖർ സീമ.

ഒരു നക്ഷത്രം വെള്ളക്കുള്ളനായി മാറാനുള്ള ഉയർന്ന ദ്രവ്യമാനപരിധിയാണ് ചന്ദ്രശേഖർ ലിമിറ്റ്. സൂര്യന്‍റെ പിണ്ഡത്തിന്‍റെ 1.44 മടങ്ങ്‌  വരെ പിണ്ഡമുള്ള നക്ഷത്രങ്ങൾ സ്വയം കത്തിയെരിഞ്ഞ്‌ അവസാനം വെള്ളക്കുള്ളന്മാരായി മാറും എന്നാണു ഈ പരിധി കൊണ്ട് അർത്ഥമാക്കുന്നത്.


സുബ്രഹ്മണ്യൻ ചന്ദ്രശേഖർ ( 1910 - 1995) : 
ഭാരതത്തിൽ ജനിച്ച്‌ ഇംഗ്ലണ്ടിൽ ഉപരിപഠനം നടത്തി പിൽക്കാലത്ത്‌ അമേരിക്കൻ പൗരത്വം നേടിയ ജ്യോതിഭൗതിക ശാസ്‌ത്രജ്ഞനാണ്‌ സുബ്രഹ്മണ്യം ചന്ദ്രശേഖർ എന്ന എസ്‌. ചന്ദ്രശേഖർ. തമിഴ്, ഇംഗ്ലീഷ് , ഫിസിക്‌സ്‌, അസ്‌ട്രോഫിസിക്‌സ്‌, അപ്ലൈഡ്‌ മാത്തമാറ്റിക്‌സ്‌ എന്നീ മേഖലകളിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാശാലിയായിരുന്നു ഇദ്ദേഹം. ചന്ദ്രശേഖർ പരിധി (Chandrasekhar limit) എന്ന പേരിലറിയപ്പെടുന്ന കണ്ടെത്തൽ മാത്രം മതി ശാസ്‌ത്രലോകത്തിന് അദ്ദേഹത്തിന്‍റെ സംഭാവനയെ മനസ്സിലാക്കാൻ. 1983 ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരവും ഇദ്ദേഹത്തെ തേടിയെത്തി.ഭ്രമണം ചെയ്യാത്തതും സൂര്യന്‍റെ 1.44 ഇരട്ടി പിണ്ഡമുള്ളതുമായ (ചന്ദ്രശേഖർ സീമ) ഇലക്ട്രോൺ-ഡീജനറേറ്റ് ദ്രവ്യത്താൽ നിർമ്മിതമായ ഒരു വസ്തു ഗുരുത്വാകർഷണം മൂലം തന്നിലേക്ക് ചുരുങ്ങുമെന്ന് 1930-ൽ ജ്യോതിർഭൗതികജ്ഞനായ സുബ്രഹ്മണ്യം ചന്ദ്രശേഖർ സാമാന്യ ആപേക്ഷികതയിലൂടെ തെളിയിച്ചു. അക്കാലത്ത് ജ്യോതിർഭൗതികത്തിലെ അവസാന വാക്കായി കരുതപ്പെട്ടിരുന്ന ആർതർ എഡിങ്ട്ടൺ ഇതിനെ എതിർത്തു. ഇങ്ങനെയുള്ള ചുരുങ്ങലിനെ ഒടുവിൽ എന്തെങ്കിലും തടഞ്ഞുനിർത്തുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ വാദം. ഇത് ഭാഗികമായി ശരിയുമായിരുന്നു - ചന്ദ്രശേഖർ സീമയേക്കാൾ പിണ്ഡമുള്ള വെള്ളക്കുള്ളന്മാരെല്ലാം തന്നെ അനന്തമായി ചുരുങ്ങുന്നില്ല; ചിലത് ന്യൂട്രോൺ നക്ഷത്രങ്ങളായാണ്‌ മാറുന്നത്. എന്നാൽ സൂര്യന്‍റെ മൂന്നിരട്ടിയിലേറെ (ടോൾമാൻ-ഓപ്പൺഹൈമർ-വോൾക്കോഫ് സീമ) പിണ്ഡമുള്ള നക്ഷത്രങ്ങൾ ചന്ദ്രശേഖർ വിവരിച്ച കാരണങ്ങളാൽ തമോദ്വാരങ്ങളായി ചുരുങ്ങുമെന്ന് 1939-ൽ റോബർട്ട് ഓപ്പൺഹൈമർ അടക്കമുള്ള ശാസ്ത്രജ്ഞർ തെളിയിച്ചു.

ചുരുക്കി പറഞ്ഞാൽ.. നക്ഷത്രങ്ങളുടെ മരണം 3 രീതിയിൽ ആവാം. 
1) നമ്മുടെ സൂര്യനെപ്പോലെയോ അല്ലെങ്കിൽ മാക്സിമം സൂര്യന്‍റെ 1.44 മടങ്ങ്‌ മാസ്സ് ( ചന്ദ്രശേഖർ ലിമിറ്റ് ) ഉള്ള നക്ഷത്രങ്ങൾ  ചുവപ്പു ഭീമൻ ആവുകയും, പിന്നെ വെള്ളക്കുള്ളൻ ആവുകയും, അവസാനം ചാരക്കുള്ളൻ ആവുകയും ചെയ്യും. 
2) ചന്ദ്രശേഖർ ലിമിറ്റ്- ന് മുകളിൽ മാസ്സ് ( 1.44 മടങ്ങ്‌ ) ഉള്ള നക്ഷത്രങ്ങൾ മുതൽ സൂര്യന്‍റെ 3-5 മടങ്ങ്‌ മാസ്സ് ഉള്ളതുമായ നക്ഷത്രങ്ങൾ  ചുവപ്പു ഭീമൻ ആവുകയും അവസാനം ന്യൂട്രോൺ സ്റ്റാർ ആവുകയും ചെയ്യും.
3) സൂര്യനേക്കാൾ 5 മടങ്ങ്‌ മുതൽ മുകളിലേക്ക്  മാസ്സ് ഉള്ള നക്ഷത്രങ്ങൾ ചുവപ്പു ഭീമൻ ആവുകയും അവസാനം ബ്ലാക്ക്‌ഹോൾ  ആവുകയും ചെയ്യും.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment