കൃത്രിമോപഗ്രഹങ്ങൾക്ക് എന്തിനാണ് ഇന്ധനം ? സോളാർ പാനൽ പോരെ ?

കഴിഞ്ഞ ദിവസം നമ്മൾ കണ്ടു.. " ഇന്‍സാറ്റ്-3ഡിആര്‍  ഉപഗ്രഹത്തിന്‍റെ  ഭാരം 2,211 കിലോഗ്രാമാണ് . ഇതില്‍ 1,225 കിലോഗ്രാം ഇന്ധനമാണ് " എന്ന്. ഈ ഇന്ധനം  ചുമന്നുകൊണ്ട്  പോകുന്നതിന് പകരം എന്തുകൊണ്ട് സോളാർ പാനൽ ഉപയോഗിച്ചുകൂടാ എന്ന് ചിന്തിച്ചിട്ടുണ്ടോ ?



ഉപഗ്രഹങ്ങൾക്ക് സാധാരണ സോളാർ പാനലിന് കൂടെ ഇന്ധനവും വേണം. ഇന്‍സാറ്റ്-3ഡിആര്‍ നമ്മൾ റോക്കറ്റ് ഉപയോഗിച്ച് ഒരു പാർക്കിങ് ഓർബിറ്റിൽ ആക്കി. അവിടെ നിന്നും നമുക്ക് കൃത്യമായി ആവശ്യമായ ഓർബിറ്റിലേക്കു മാറ്റണം. അത് ചിലപ്പോൾ ദിവസങ്ങളോ ആഴ്ചകളോ കഴിഞ്ഞാവും ചെയ്യുക. അത്രയും  സമയം ഉപഗ്രഹം പാർക്കിങ് ഓർബിറ്റിൽ ചുറ്റിക്കൊണ്ടിരിക്കും. പാർക്കിങ് ഓർബിറ്റിൽ നിന്നും നമുക്കാവശ്യമായ ഓർബിറ്റിലേക്ക് ഉപഗ്രഹത്തെ മാറ്റുവാൻ സോളാർ പാനലിന്‍റെ ഊർജം കൊണ്ട് സാധിക്കില്ല. അതിന് ന്യൂട്ടന്‍റെ 3 ആം ഊർജ നിയമം ഉപയോഗിക്കണം.  ഉപഗ്രഹത്തിൽ കരുതിയിട്ടുള്ള ഒന്നോ അതിൽ കൂടുതലോ കൊച്ചു കെമിക്കൽ റോക്കറ്റ് എഞ്ചിനുകളാണ് സാധാരണ ഉപയോഗിക്കുക. കറന്‍റ് ഉപയോഗിച്ച് അത് സാധിക്കില്ല.

ഉപഗ്രഹത്തിൽ കരുതിയിട്ടുള്ള സോളാർ പാനൽ ഉപയോഗിച്ചുള്ള ഊർജം കമ്യൂണിക്കേഷന് വേണ്ടിയും ഉപഗ്രഹത്തിന്‍റെ അകത്തുള്ള പ്രവർത്തങ്ങൾക്കും പ്രകാശത്തിനും ഡോക്കിങ്ങിനും മറ്റും ഉപയോഗിക്കാം. കൂടാതെ രാത്രി സമയത്തുള്ള പ്രവർത്തങ്ങൾക്കുള്ള ബാറ്ററി ചാർജിങ്ങിനും.  എന്നാൽ ഉപഗ്രഹത്തിന്‍റെ വേഗത നിയന്ത്രിക്കുന്ന പ്രവർത്തനങ്ങൾക്ക് അതിൽ കരുതിയിരിക്കുന്ന ഇന്ധനം തന്നെ വേണം. പക്ഷെ ഉപഗ്രഹം അവിടെ നിന്നുകൊണ്ടുതന്നെ തിരയുവാൻ  സോളാർ പവർ മതി.

ഇന്‍സാറ്റ്-3ഡിആര്‍  ഉപഗ്രഹത്തില്‍ 1,225 കിലോഗ്രാം ഇന്ധനമാണ്. ഭാരം കൂടിയ ഉപഗ്രഹത്തെ കൃത്യമായ ഓർബിറ്റിൽ എത്തിക്കുവാൻ കൂടുതൽ ഇന്ധനം ആവശ്യമാണ്. കൂടാതെ മാസങ്ങൾ കഴിയുമ്പോൾ വേഗത കുറയുന്ന ഉപഗ്രഹത്തെ വേഗത കൂട്ടി കൃത്യമാക്കുവാനും  ഇന്ധനം ആവശ്യമാണ്. കൂടുതൽ നാൾ ആയുസ്സുള്ള ഉപഗ്രഹം ആണെങ്കിൽ കൂടുതൽ ഇന്ധനം കരുതണം

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment