ലോകത്തിന്‍റെ അവസാനം എങ്ങനെ ആയിരിക്കും ?

ലോകത്തിന്‍റെ അവസാനം എന്ന് പറയുന്നതിന് ഒരു നിർവചനം ഇല്ല. പക്ഷെ ബിഗ്ബാങ് വഴി ഉണ്ടായി എന്ന് കരുതുന്ന ലോകത്തിന്‍റെ അവസാനം എങ്ങനെ ആയിരിക്കും എന്നതിന് ചില കണക്കുകൂട്ടലുകൾ ശാസ്ത്രകാരന്മാർക്ക് ഉണ്ട്.

പ്രധാനമായും 3  രീതികൾ ആണ് അവർ മുന്നോട്ടുവെക്കുന്നത്.


1 ) The Big Crunch: മഹാവിസ്ഫോടനം ആയ ബിഗ് ബാങ്ങിന്‍റെ നേരെ വിപരീതം ആണ് ബിഗ് ക്രഞ്ച്. ബിഗ് ബാങിലൂടെ വികസിക്കുന്ന പ്രപഞ്ചത്തിന്‍റെ വികാസം കുറഞ്ഞു ഒരിക്കൽ അവസാനിക്കും. പിന്നെ സാവകാശം ഗ്രാവിറ്റിയിൽ എല്ലാം ആകർഷിച്ചു വീണ്ടും ബിഗ്‌ബാങ് ഉണ്ടായ ഇടത്തേക്കുതന്നെ ചുരുങ്ങി  ഒരു പോയിന്റിൽ അവസാനിക്കും എന്ന നിഗമനം ആണ് ബിഗ് ക്രഞ്ച്.

2 ) The Big Rip: ഇപ്പോഴുള്ള പ്രപഞ്ച വികാസം ഒരിക്കലും അവസാനിക്കാതെ വികസിച്ചു വികസിച്ചു, ആദ്യം ആകാശഗംഗ കൂട്ടങ്ങളും പിന്നെ ആകാശ ഗംഗയും പിന്നെ നക്ഷത്രങ്ങളും ഗ്രഹങ്ങളും അവസാനം ആറ്റവും അതിലെ കണികകളും വരെ വികസിച്ചു വേർപെട്ടു അകന്നു പോകും എന്ന നിഗമനം ആണ് ബിഗ് റിപ്പ്.

3 ) The Big Freeze : ഇപ്പോഴുള്ള ചൂടും വെളിച്ചവുമെല്ലാം പുറത്തേക്കു നഷ്ടപ്പെട്ടു എല്ലാം ചൂടില്ലാത്ത അബ്സല്യൂട് സീറോയ്ക്ക് അടുത്ത താപനിലയിലേക്കു മാറും. 

ഈ മൂന്നു കാര്യങ്ങളാണ്  പ്രധാനമായും ബിഗ്ബാങ് വഴി ഉണ്ടായി എന്ന് കരുതുന്ന ലോകത്തിന്‍റെ അവസാനം ആയി നാം കണക്കാക്കുന്നത്. കൂടാതെ ലോകത്തിന്‍റെ വികാസത്തിന് വേഗം കൂടിക്കൂടി പ്രകാശത്തിന്‍റെ വേഗം എത്തുമ്പോൾ നമുക്ക് ദൂരേക്ക് ഒന്നും കാണാൻ സാധിക്കാതാവും എന്ന ചില രസകരമായ കാര്യങ്ങളും ചിലർ പറയുന്നുണ്ട്.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---


No comments:

Post a Comment