ബയോളജിക്കൽ ക്‌ളോക്ക്

രാവിലെ ഉറക്കം തെളിയുമ്പോൾ സമയം നോക്കും, 6 മണി അല്ലെങ്കിൽ 5:57. ഉച്ചക്ക് വിശക്കുമ്പോൾ സമയം നോക്കും, 12:35 അല്ലെങ്കിൽ 12:40. ഇപ്പോൾ ഇതുപോലെ ടൈപ്പ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉറക്കം വരുന്നെന്നു തോന്നിയാൽ സമയം നോക്കും, രാത്രി 10:50 അല്ലെങ്കിൽ 10:55. വേഗം കമ്പ്യൂട്ടർ ഓഫ് ആക്കി കിടക്കും.


ഇതുപോലെ നിങ്ങൾക്കു വാച്ചു നോക്കാതെ കൃത്യമായി സമയാസമയം എന്തെങ്കിലും തോന്നാറുണ്ടോ ?? ഉണ്ടാവും. അതാണ് ബയോളജിക്കൽ ക്‌ളോക്ക്.

എല്ലാ ജീവജാലങ്ങളിലും ഇത് കാണാം. സൂര്യനും പ്രകാശവും പീനൽ ഗ്ലാൻഡും ഒക്കെ ആയി ബന്ധപ്പെട്ടാണ് പ്രധാനമായും ഈ ക്‌ളോക്ക് രൂപപ്പെട്ടിരിക്കുന്നത്. സൂര്യൻ അസ്തമിച്ചാൽ പല ചെടികളുടെയും ഇല ഒന്ന് താഴും, പല ജീവികളും കൂട്ടിൽ കയറും. എല്ലാം ഒരു മന്ദഗതിയിൽ ആവും. മനുഷ്യരിലും അത് കാണാം.

കൃത്രിമമായി പ്രകാശം നമ്മൾ ഉപയോഗിക്കുന്നു. എന്നാൽപോലും നമ്മുടെ ശരീരത്തിൽ ക്ഷീണം ബാധിക്കുന്നു. ശരീരത്തിന്‍റെ താപനിലയിൽ പോലും വ്യത്യാസം സംഭവിക്കുന്നു. ( ചിത്രം ശ്രദ്ധിക്കുക )

പ്രകാശം ഒട്ടും കടക്കാത്ത ഒരു മുറിയിൽ കഴിഞ്ഞാൽപ്പോലും നമ്മൾ സമയാസമയം ഇതെല്ലാം ചെയ്തുകൊണ്ടിരിക്കും. എന്നാൽ കേരളത്തിൽ നിന്നും ഒരാൾ 12 മണിക്കൂർ വ്യത്യാസമുള്ള അമേരിക്കയിൽ ചെന്നാലും അവിടത്തെ പകലിനും രാത്രിക്കും അനുസരിച്ച് അയാളുടെ ബയോളജിക്കൽ ക്‌ളോക്ക് അഡ്ജസ്റ്റ് ആവും. കുറച്ചു ദിവസം എടുക്കും എന്ന് മാത്രം.

സമയാസമയങ്ങളിൽ ഭക്ഷണം കഴിക്കാതിരിക്കുകയോ ഉറങ്ങാതിരിക്കുകയോ ചെയ്‌താൽ ചിലപ്പോൾ നമ്മുടെ ബയോളജിക്കൽ ക്ളോക്ക് തെറ്റാം. അത് ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നു.

ഇപ്പോൾ സമയം ഏതാണ്ട് 7 ആയിട്ടുണ്ടാവും. ഹോ.. കറക്റ്റ്. സമയം 6:57 

നമ്മുടെ ബയോളജിക്കൽ ക്ളോക്കുമായി താരതമ്യം ചെയ്തു കൃത്യമായ സമയം പോലും നമുക്ക് ഊഹിച്ചെടുക്കാം.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment