നമ്മുടെ ശരീരം പ്രകാശം പുറപ്പെടുവിക്കുന്നുണ്ടോ ?

മനുഷ്യശരീരം 2 രീതിയിലുള്ള പ്രകാശം പുറപ്പെടുവിക്കുന്നുണ്ട്. 

1) സാധാരണ നമുക്ക് കാണാവുന്ന പ്രകാശം ( visible light ) . പക്ഷെ അത് നമുക്ക് കണ്ണുകൊണ്ട് കാണാവുന്നതിനേക്കാൾ 1000 മടങ്ങു ശക്തി കുറഞ്ഞാതാണ് എന്ന് മാത്രം. വളരെ ശക്തമായ ക്യാമറ ഉപയോഗിച്ചാൽ നമുക്ക് ഈ പ്രകാശത്തിന്‍റെ ഫോട്ടോ എടുക്കാം.



ഒരു ദിവസത്തിൽത്തന്നെ ശരീരത്തിന്‍റെ പ്രവർത്തനങ്ങൾക്ക് ആനുപാതമായി  പല തോതിലാണ് പ്രകാശം വരുന്നത് എന്നാണ് കണ്ടെത്തൽ. മനുഷ്യർ മാത്രമല്ല മറ്റു ജീവികളും ഈ തരത്തിൽ പ്രകാശം പുറപ്പെടുവിക്കും.

2) ബ്ലാക്ക്‌ ബോഡി റേഡിയേഷൻ : ഈ  രീതിയിൽ എല്ലാ ജീവജാലങ്ങളും പ്രകാശിക്കുന്നു. പക്ഷെ അത് നമുക്ക് കണ്ണുകൊണ്ട് കാണാവുന്ന പ്രകാശം അല്ല. ചുവപ്പ് നിറത്തിനും താഴെ ഉള്ള ഫ്രീക്വൻസി ആയ ഇൻഫ്രാ  റെഡ് റേഡിയേഷൻ ആയാണ് ഈ പ്രകാശം വരുന്നത്. ഇത് ശരീരത്തിന്‍റെ താപനിലയെ മാത്രം അടിസ്ഥാനം ആയുള്ളതാണ്.

ഏതൊരു വസ്തുവിനെയും ചൂടാക്കിയാൽ അത് പ്രകാശം പുറത്തു വിടുവാൻ തുടങ്ങും. ഏതാണ്ട്  500 ഡിഗ്രി സെൽഷ്യസ് ആയാൽ ആ പ്രകാശം നമുക്ക് കാണാവുന്ന രീതിയിൽ ആവുന്നു.

1000 ഡിഗ്രി സെൽഷ്യസ് ആയാൽ ആയാൽ കടും ചുവപ്പും,

3000 ഡിഗ്രി സെൽഷ്യസ് ആയാൽ ആയാൽ ഓറഞ്ചും,

6000 ഡിഗ്രി സെൽഷ്യസ് ആയാൽ ആയാൽ വെളുപ്പും,

10,000 ഡിഗ്രി സെൽഷ്യസ് ആയാൽ നീല പ്രകാശവും ആവുന്നു.

മനുഷ്യരുടെ ശരീരത്തിന്‍റെ താപനില 37 ഡിഗ്രി സെൽഷ്യസ് ആയതുകൊണ്ട് ഇൻഫ്രാറെഡ് ഫ്രീക്വൻസിയിലെ പ്രകാശം ആണ് പുറപ്പെടുവിക്കുക.

എന്നാൽ ആദ്യം പറഞ്ഞ ഈ രീതിയിൽ പുറത്തു വിടുന്ന പ്രകാശം നമുക്ക് കാണാവുന്ന പ്രകാശം തന്നെയാണ്. പക്ഷെ അത് വളരെ ശക്തി കുറഞ്ഞതാണ് എന്ന് മാത്രം.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment