ആളുകൾ നുണ പറയുകയാണോ എന്ന് എങ്ങനെ കണ്ടുപിടിക്കാം ?

രാജു : ആളുകൾ നുണ പറയുകയാണോ എന്ന് എങ്ങനെ കണ്ടുപിടിക്കാം മാഷേ ?

മാഷ് : നുണ പറയുന്നുണ്ടോ എന്ന് അറിയാൻ ശാസ്ത്രീയമായി മാർഗങ്ങൾ ഇല്ല. എന്നിരുന്നാലും ചില ബോഡി ലാങ്ഗ്വേജുകളിൽ നിന്നും നമുക്ക് കള്ളത്തരം പറയുന്നുണ്ടോ എന്ന് അനുമാനിക്കാം.

ഉദാഹരണത്തിന്... അവരുടെ മുഖത്തെ എക്സ്പ്രഷൻ, വാക്കുകൾ, ശരീര ആംഗ്യങ്ങൾ ഒക്കെ ശ്രദ്ധിച്ചാൽ മനസിലാക്കാം.അതിനായി അയാളുടെ സാധാരണ സ്വഭാവം നമുക്ക് ആദ്യമേ അറിഞ്ഞിരിക്കണം. ഒരാളെ ( ആദ്യമായി ) പരിചയപ്പെടുമ്പോൾ നാം അയാളുടെ സ്വഭാവം മനസിലാക്കിയിരിക്കും. ആ സ്വഭാവത്തിൽ നിന്നുള്ള അയാളുടെ മാറ്റം നമുക്ക് അയാളുടെ ഇപ്പോഴുള്ള പെരുമാറ്റം ശ്രദ്ധിച്ചാൽ മനസിലാക്കാം. അങ്ങനെ  മാറ്റം തോന്നിയാൽ അയാൾ ചിലപ്പോൾ നുണ പറയുകയാവാം. എന്നാലും ഉറപ്പു പറയുവാൻ സാധിക്കില്ല. ചാൻസാണ് പറഞ്ഞത്.

അങ്ങനെ നുണപറയുന്നു എന്ന് തോന്നിയാൽ അയാളോട് സംശയം തോന്നാത്ത രീതിയിൽ കുറച്ചുകൂടെ ചോദ്യങ്ങൾ ചോദിക്കാം. മാന്യമായി.

ലത : നമ്മൾ കുറ്റാന്വേഷകർ ആണോ മാഷേ

മാഷ്  : അതെ. നമ്മൾ ശാസ്ത്രാന്വേഷികൾ അല്ലേ.. അപ്പോൾ അൽപ്പസ്വൽപ്പം എല്ലാം അറിഞ്ഞിരിക്കണം.

അപ്പോൾ എന്താ പറഞ്ഞത്.. നമുക്ക് ഒരാളുടെ സ്വഭാവം അറിയാമെങ്കിൽ അയാളുടെ മുഖഭാവത്തിൽനിന്നും, സംസാര രീതിയിൽ നിന്നും, പെരുമാറ്റത്തിൽ നിന്നുമെല്ലാം അയാൾ കള്ളത്തരമാണോ പറയുന്നതെന്ന് മനസിലാക്കാം. 

70% ഉം കള്ളന്മാരെ നമുക്ക് ഈ രീതിയിൽ കണ്ടെത്താം. എന്നാൽ പഠിച്ച കള്ളന്മാരെ ഇങ്ങനെ കണ്ടെത്താൻ കഴിയില്ല.

ശ്രദ്ധിക്കാനുള്ള ചില കാര്യങ്ങൾ..

1) ചില ആളുകൾ മുഖം കൈ ഉപയോഗിച്ച് മറയ്ക്കുകയോ, വായ ഇടയ്ക്കിടെ മറയ്ക്കുകയോ, മൂക്ക് തടവുകയോ ഒക്കെ ചെയ്യും. കൂടുതലായി അങ്ങനെ കാണിക്കുന്നുണ്ടെങ്കിൽ അയാൾ ചെയ്ത ' കൃത്രിമത്വം ' നമ്മളിൽനിന്നും മറയ്ക്കുവാൻ ആയിരിക്കാം.

2) മുഖത്തു നോക്കാതിരിക്കുന്നുണ്ടെങ്കിൽ അയാൾ നമ്മിൽ നിന്നും ചിലതു മറയ്ക്കുന്നുണ്ടാവാം.

3) മുഖത്തു കൂടുതലായി നോക്കുന്നുണ്ടെങ്കിൽ അയാൾ പുതുതായി പറയുന്ന നുണ നമ്മൾ വിശ്വസിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്നതാവാം.

4) കണ്ണ് കൂടുതൽ മിഴിച്ചിരുന്നാൽ അയാൾ കള്ളത്തരം പറയുകയാവാം.

5) ചിലർ നടന്ന കാര്യം ഓർമിക്കുവാൻ ഒരു ദിശയിലേക്കും, പുതുതായി ആലോചിച്ചുണ്ടാക്കുവാൻ മറ്റൊരു ദിശയിലേക്കും നോക്കും. 

6) ചിലർ കള്ളം മറയ്ക്കുവാനായി കുറെ നുണക്കഥകൾ പറയും. ആവശ്യമില്ലാത്ത കൃത്യതയിൽ കഥകൾ പറഞ്ഞാൽ അത് നുണ ആയിരിക്കാം.

6) പറയുന്നതിനടയ്ക്ക് തപ്പിത്തടഞ്ഞാൽ കള്ളം പറയുകയാവാം.

7) ചോദിക്കാത്ത കാര്യങ്ങള്‍ക്ക് ഉത്തരം പറയുകയാണെങ്കിൽ കള്ളം പറയുകയാവാം.

8) "ഞാൻ " എന്ന വാക്കു പലരും കള്ളം പറയുമ്പോൾ പറയാറില്ല.

9) ഏറ്റവും എളുപ്പ വഴി എന്താണെന്ന് വച്ചാൽ അവർ പറയുന്ന കാര്യങ്ങളിലെ പൊരുത്തക്കേട് കണ്ടുപിടിക്കുക എന്നതാണ്.

എന്നാൽ ഒരു പഠിച്ച കള്ളനെ നമുക്ക് ഈ രീതിയിൽ ഒന്നും കണ്ടെത്താൻ കഴിയില്ല.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment