എന്താണ് ഭാരം ? എന്താണ് പിണ്ഠം ?

അല്ലെങ്കിൽ what is Mass ? what is weight ? 
കാര്യം എളുപ്പമായി തോന്നും. പക്ഷെ ഒട്ടുമിക്ക ആളുകൾക്കും കാര്യം എന്താണെന്ന്‍ അറിയില്ല.
അവയുടെ യൂണിറ്റുകൾ എന്താണ് ? സ്പേസില്‍ നടക്കുമ്പോള്‍ അനുഭവപ്പെടാത്തത് ഭാരമാണോ അതോ പിണ്ഠമാണോ ?



പിണ്ഠം: ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്‍റെ അളവാണ് പിണ്ഠം, അല്ലെങ്കിൽ വസ്തുക്കൾ അവയുടെ പ്രവേഗത്തിൽ വ്യതിയാനം വരുത്തുന്നതിൽ വിമുഖത കാണിക്കുന്നു.. ഇതിന്‍റെ അളവിനെയും പിണ്ഠം എന്നു വിളിക്കാം. SI യൂണിറ്റ് kg ആണ് .

ഭാരം: ഗുരുത്വാകർഷണം ഒരു വസ്തുവിൽ ചെലുത്തുന്ന സ്വാധീനമാണ് ഭാരം. ഇത് ഒരു ബലമാണ് ഇതിന്‍റെ യൂണിറ്റ് ന്യൂട്ടൺ ( N ) ആണ്. എന്നാൽ പിണ്ഠം എന്നത് ഒരു വസ്തുവിന് എല്ലായിടത്തും ഒന്നായിരിക്കും. ഭൂമിയിലും ചന്ദ്രനിലും ശൂന്യാകാശത്തും ഒന്നും അത് വ്യത്യാസം വരില്ല.

100 കിലോ ഭാരം ഉള്ള ആൾ -- ക്ഷമിക്കണം... കിലോയിൽ പറയുന്നത് ഭാരം ( weight ) അല്ല. 100 കിലോ പിണ്ഠം ( mass ) ആണ്.
Weight = mass x gravity or ( W = m x g )
100 കിലോ പിണ്ഠം ( mass ) ഉള്ള ആൾക്ക് ഭൂമിയിലെ ഭാരം = 100 x 9.8 = 980 N ( ന്യൂട്ടൺ ) ആണ്.
100 കിലോ പിണ്ഠം ( mass ) ഉള്ള ആൾക്ക് ചന്ദ്രനിലെ ഭാരം = 100 x 1.66 = 166 N ( ന്യൂട്ടൺ ) ആണ്.
100 കിലോ പിണ്ഠം ( mass ) ഉള്ള ആൾക്ക് സ്പേസ് സ്റ്റേഷനിലെ ഭാരം = 100 x 0 = 0 N ( ന്യൂട്ടൺ ) ആണ്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment