തീയുടെ നിഴലെവിടെ ?തീനാളത്തേക്കാൾ കൂടുതൽ തെളിഞ്ഞ പ്രകാശം ഉപയോഗിച്ചാൽ തീനാളത്തിന്‍റെ നിഴലും ഉണ്ടാവും.തീ എന്ന് പറയുന്നത് വാതകങ്ങളും ബാഷ്പങ്ങളും കൂടാതെ കത്തുന്ന വസ്തുവിന്‍റെ ചില അവശിഷ്ടങ്ങളും ചേർന്നതാണ്. അതുകൊണ്ടുതന്നെ തീ, പ്രകാശത്തെ കാര്യമായി തടയുന്നില്ല.

അപ്പോൾ ഒരു ചോദ്യം സ്വാഭാവീകമായി വരും. എന്തുകൊണ്ടു തീയിലൂടെ നമുക്ക് മറുപുറം കാണുവാൻ സാധിക്കില്ല ? സാധാരണ നമ്മൾ വസ്തുക്കളെ കാണുന്നത് ആ വസ്തു അതിൽ വീഴുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കുമ്പോൾ ആണ്. എന്നാൽ തീ ക്ക് സ്വയം പ്രകാശം ഉള്ളതുമൂലം തീ " ഒരു വസ്തു " ആണ് എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നു. തീനാളത്തേക്കാൾ തെളിച്ചമുള്ള വസ്തു അതിനു പിന്നിൽ പിടിച്ചാൽ നമുക്ക് തീനാളത്തിലൂടെ അതിനെ കാണുവാൻ സാധിക്കും.

ഉത്തരം ചുരുക്കി പറഞ്ഞാൽ :-
തീനാളത്തേക്കാൾ കൂടുതൽ തെളിഞ്ഞ പ്രകാശം ഉപയോഗിച്ചാൽ തീനാളത്തിന്‍റെ നിഴലും ഉണ്ടാവും. എന്നാൽ സുതാര്യത കൂടുതൽ ആയതുമൂലം അത്ര പെട്ടന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കില്ല എന്ന് മാത്രം.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment