ഭൂമിയിൽ കൂടുതൽ ഉള്ളത് വെള്ളമാണോ അതോ കല്ലും മണ്ണും ഒക്കെ അടങ്ങിയ മറ്റു പദാർത്ഥങ്ങളോ ?

ഭൂമിയിൽ മുക്കാൽ ഭാഗവും ( 71 % ) വെള്ളമാണ് എന്നാണ് മിക്ക ആളുകളും പറയുക ! - തെറ്റ്.

ഇവിടെ കൊടുത്തിരിക്കുന്ന പടം നോക്കൂ. അതിൽ കാണുന്ന അത്രയേ ഉള്ളൂ കടലിലേയും കരയിലേയും ഒക്കെ ആകെ ഉള്ള വെള്ളം. അതിൽ ശുദ്ധജലം എത്ര ഉണ്ടെന്നും നോക്കുക !


71% വെള്ളം എന്ന് പറയുന്നത് ഉപരിതലത്തിൽ കാണുന്ന വെള്ളത്തിന്‍റെ വിസ്തീർണം ( surface area ) മാത്രമാണ്. വ്യാപ്തം ( volume ) അല്ല. നമ്മുടെ കടലിന്‍റെ ഏറ്റവും കൂടിയ ആഴം എന്ന് പറയുന്നത് വെറും 11 കിലോമീറ്റർ ആണ്. ഭൂമിയുടെ വ്യാസാർധം ആണെങ്കിൽ 6,371 km ഉം.

നമ്മൾ ഭൂമിയിൽ കാണുന്ന വെള്ളം ഒരു കഴുകിയ ആപ്പിളിന്റെ പുറത്തു പറ്റിയിരിക്കുന്ന വെള്ളം കണക്കെ വളരെ കുറച്ചേ ഉള്ളൂ.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment