സ്‌പേസ് ഷട്ടിൽ എന്തുകൊണ്ടാണ് നാസ നിർത്തലാക്കിയത്‌ ?

സൂരജ് : സ്‌പേസ് ഷട്ടിൽ എന്തുകൊണ്ടാണ് നാസ നിർത്തലാക്കിയത്‌ മാഷെ  ? 

മാഷ് : 100 വർഷം പ്രവർത്തിക്കണം എന്ന ഉദ്ദേശത്തിൽ ആണ് സ്‌പേസ് ഷട്ടിൽ നിർമ്മിച്ചത്, 1982 ൽ ആദ്യ പറക്കൽ നടത്തി.  കാലങ്ങൾ കഴിയുംതോറും അതിന്‍റെ ഭാഗങ്ങൾ കാലഹരണപ്പെടുകയും ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തുകൊണ്ടിരുന്നു .  എന്നിരുന്നാലും വേണമെങ്കിൽ  കുറച്ച് വർഷങ്ങൾകൂടെ  ഷട്ടിലിന് സർവീസ് നടത്താമായിരുന്നു.


2003 ൽ സ്‌പേസ് ഷട്ടിൽ  'കൊളംബിയയുടെ' റീ-എൻട്രി സമയത്തുണ്ടായ അപകടത്തിൽ  കൽപ്പനാ  ചൗള അടക്കം അതിലുണ്ടായിരുന്ന  7 പേരും ഷട്ടിലിന്നുകൂടെ  കത്തിപ്പോവുകയാണുണ്ടായത്. അതുപോലെ 1986 ൽ സ്‌പേസ് ഷട്ടിൽ ' ചലഞ്ജ്ജർ ' അപകടത്തിലും 7 പേർ ഷട്ടിലിനൊപ്പം കത്തിപ്പോയി.



നിർത്തലാക്കുന്ന സമയത്ത് ഉണ്ടായിരുന്ന 3 ഷട്ടിലുകൾ... 25 തവണതയും, 33 തവണയും, 39 തവണയും യാത്ര പൂർത്തിയാക്കിയിരുന്നു.

അപകടം തുടർക്കഥ ആയപ്പോൾ ഷട്ടിലിൽ  പല പുതുക്കിപ്പണികളും ചെയ്യേണ്ടിവന്നു. അങ്ങനെ ചെയ്ത്‌ ചെയ്ത്‌  ഇപ്പോഴുള്ള ഷട്ടിലിൽ കൂടുതലായി പുതുക്കൽ ഒന്നും പറ്റാതായി. പുതുതായി കണ്ടെത്തിയ മെറ്റീരിയലുകൾ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായ വാഹനങ്ങൾ നിർമിക്കുവാൻ നാസ തീരുമാനിച്ചു.

സ്‌പേസ് ഷട്ടിൽ പ്രോഗ്രാം ഉണ്ടാക്കിയത് തന്നെ ചെലവ് കുറച്ച് ആളുകളെ സ്പേസില്‍ വിടാനും തിരികെ കൊണ്ടുവരാനും ആയിരുന്നു. എന്നാൽ  വിചാരിച്ചതിനേക്കാൾ കൂടുതൽ ചിലവുള്ളതായി ഷട്ടിൽ പ്രോഗ്രാം  മാറി. അന്തരാഷ്ട്രാ ബഹിരാകാശനിലയവും സ്‌പേസ് ഷട്ടിലും കൂടെ ഒന്നിച്ചു കൊണ്ടുപോകുവാനുള്ള ബഡ്ജറ്റ് നാസയ്ക്ക് ബുദ്ധിമുട്ടായി എന്നതാണ് മറ്റൊരു കാര്യം. അതിനാൽ  ഒന്ന് നിർത്തലാക്കുക എന്നതായിരുന്നു ആദ്യ പടി. ഇപ്പോൾ നാസ ബഹിരാകാശനിലയവും നിർത്തുവാൻ തീരുമാനിച്ചു. 

സ്‌പേസ് ഷട്ടിലിന് പകരം ' Orion Multi-Purpose Crew Vehicle ' ആണ് നാസ ഇപ്പോൾ ഡിസൈൻ ചെയ്തുകൊണ്ടിരിക്കുന്നത്.



                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment