വാൽനക്ഷത്രത്തിലേക്ക് ഒരു യാത്ര ( ഭാഗം - 2)

നമ്മൾ ഇപ്പോൾ ചൊവ്വയെ ലക്ഷ്യമാക്കി പോയിക്കൊണ്ടിരിക്കുകയാണ്. ഭൂമിയിൽനിന്നും തിരിച്ചിട്ട് മാസം ഒന്നായി. ചൊവ്വ എത്താൻ ഇനിയും 6 മാസങ്ങൾ ബാക്കി.



കൂട്ടുകാരാൻ ആൽബർട്ടാണെങ്കിൽ ആകെ ചൂടിലാണ്. പുള്ളിക്കാരന്  ഈ ശൂന്യതയിലൂടെ ഉള്ള യാത്ര വെറുത്തു തുടങ്ങി. എനിക്കും. ഭൂമിയിൽ നിന്ന് പോരുമ്പോൾ എന്തൊരു ഉത്സാഹമായിരുന്നു. ഹും... ഇങ്ങനെ പോയാൽ ഇനിയും 6 മാസക്കാലം ...! ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല. ഇന്‍റര്‍നെറ്റോ ടിവിയോ മറ്റോ ഉണ്ടായിരുന്നെകിൽ കാര്യങ്ങൾ അടിപൊളി ആയേനെ. ഇതിപ്പോ.. ചൊവ്വയിൽ എത്തിയാൽ ടിവി കാണുവാനുള്ള സാധനങ്ങളൊക്കെ പേടകത്തിൽ ഉണ്ട്. പക്ഷെ ഇപ്പോഴത്തെ കാര്യം.. ഉം..ഹും. ആകെ ഉള്ള ആശ്വാസം റേഡിയോ ആണ്. പിന്നെ ഇടയ്ക്കിടയ്ക്ക് അനുവദിക്കുന്ന ഫോൺ കോളുകൾ. ഭൂമിയിലേക്ക് തിരിച്ച് പോവണം എന്ന് കുറച്ചു ദിവസമായി ആൽബർട്ട് പുലമ്പാൻ തുടങ്ങിയിട്ട്. ഞാനാണെങ്കിൽ അത് കേട്ട ഭാവം നടിച്ചില്ല. എന്തെങ്കിലും ഉടനെ ചെയ്യണം. 

Hello Space Center Houston.. this is Baijuraj.. can u hear me..
Huston : yes tell me. 
Me : അതുപിന്നെ.. ഇവിടെ.. can u please .. any chance of internet here ?
Huston : Nooo..
Me : TV ?
Huston : NO Baiju. what abt Albert? is he ok?
Me : he is not OK. he like to reach earth ASAP.
Huston : no chance. u guys left earth for ever. this is one way trip to mars. but we'll be in connect for ever.
Me : അതുപിന്നെ.. ഇവിടെ.. ടിവി. നെറ്റ് ഒന്നും ഇല്ലാത്ത കാരണം ആകെ ബോറിങ്ങ് ആണ്.
Huston : what .. boring ? is it boring there ? why ?
Me : nothing to see here. only stars. and Earth is like a tiny blue marble. and sun is like a white ball.
Huston : don't worry guys. there is a surprise .. waiting for you
Me : what ? tell me. what..
Huston : in 2 days time u r stepping into " comet 6p/d'arrest ". it's on the way to mars. are u happy ? 
Me : WoW ! can I trust u ? we did't got an official info. send us the schedule ASAP. it's great pleasure. copy. 

ഇതെല്ലാം കേട്ട് ആൽബർട്ട് തലകുത്തി മറിയുന്നുണ്ടായിരുന്നു. ഭൂമിയിൽ ഞാന്നു കിടന്ന തെങ്ങോല പോലെ ഉള്ള ആൽബർട്ടിന്‍റെ മുടി ഭാരമില്ലായ്മയിൽ ഷോക്ക് അടിച്ചപോലെ എഴുന്നേറ്റു നിൽക്കും. അതുകാണുമ്പോൾ എനിക്ക് ദേഷ്യം വരും. ഭൂമിയിൽ നിന്നും ഫാക്സ് വന്നുകൊണ്ടിരുന്നു. 6P/d'Arrest വാൽ നക്ഷത്രത്തെ കുറിച്ചുള്ള കുറച്ചു വിവരങ്ങൾ പിന്നെ നമ്മൾ ചെയ്യേണ്ട ഓരോ കാര്യങ്ങളും ലിസ്റ്റ് ചെയ്തു അയച്ചിരിക്കുന്നു. ഭൂമിയിൽ വച്ചു ഒരു സൂചന തന്നിരുന്നെകിൽ കുറേയൊക്കെ ഹോംവർക്ക് ചെയ്തിട്ട് വരാമായിരുന്നു. 

വാൽനക്ഷത്രം നമുടെ വഴിയിൽ അല്ല. ഓർബിറ്റിന് കുറച്ചു മേലെ ആണ് ആശാൻ. പേടകം മെല്ലെ ഒന്ന് വഴി മാറ്റണം. അതിനുള്ള നിർദേശങ്ങൾ ഒക്കെ ഫാക്സിൽ ഉണ്ടായിരുന്നു. പേടകത്തിലെ വലതുഭാഗത്തെ 2 റിയാക്ഷൻ വീലുകൾ മാത്രം പ്രവർത്തിപ്പിച്ച് പേടകത്തെ 7 ഡിഗ്രി വലത്തോട്ട് ചരിക്കണം. അതിനു ശേഷം മെയിൽ എൻജിൻ 1283 second ഫയർ ചെയ്യണം. ആങ്ങനെയെങ്കിൽ 2 ദിവസം കഴിയുമ്പോൾ പേടകം വാൽ നക്ഷത്രത്തിന്‍റെ അരികിൽ എത്തും. 

എല്ലാം  ആൽബർട്ട് കൃത്യമായി ചെയ്തു. 

2 ദിവസം പെട്ടെന്നു കഴിഞ്ഞു. വാൽനക്ഷത്രം ദൂരെ ദൃശ്യമായിത്തുടങ്ങി. കൈയ്യിൽ കരുതിയിരുന്ന ബൈനോക്കുലർ എടുത്തു നോക്കി. വാൽ ഒന്നും കാണാൻ ഇല്ല. എങ്കിലും നല്ല ഒരു കരിക്കുട്ടി. സൂര്യപ്രകാശത്തിൽ ഒരു ഭാഗം നന്നായി തിളങ്ങുന്നു. കണ്ടാൽ ഗ്രാഫൈറ്റിന്‍റെ ഒരു കല്ല്‌ പോലെ. ഇപ്പോൾ നമ്മൾ അതിൽ നിന്നും ഏതാണ്ട് 100 കിലോമീറ്റർ ദൂരെ ആണ്. ഇപ്പോൾ പേടകം വാൽനക്ഷത്രവുമായി വേഗത്തിൽ അടുത്തുകൊണ്ടിരിക്കുകയാണ്. പേടകത്തിന്‍റെ വേഗത കുറയ്ക്കുവാനായി വീണ്ടും റിയാക്ഷൻ വീലുകൾ പ്രവർത്തിപ്പിച്ച് ആല്‍ബർട്ട് പേടകത്തെ 180 ഡ്രിഗ്രി തിരിച്ചു. വീണ്ടും എഞ്ചിൻ ഫയർ ചെയ്തു. ഇനി ഏതാനും മണിക്കൂറ് കാത്തിരിക്കണം പേടകം d'Arrest നു 10 കിലോമീറ്റർ അടുത്തെത്താൻ.

ഏതാണ്ട് 3 കിലോമീറ്റർ വലിപ്പമുണ്ട് 6P/d'Arrest ന്. 6.5 വർഷം കൊണ്ട് സൂര്യനെ ചുറ്റും. ഈ കഴിഞ്ഞ മാർച്ച്-2 ന് ഇവൻ സൂര്യന്‍റെ ഏറ്റവും അടുത്ത് എത്തി. ഇപ്പോൾ അവിടന്ന് ദൂരേയ്ക്ക് തിരിച്ചു പോവുകയാണ്. സെക്കന്‍റില്‍ 14 കിലോമീറ്റർ വേഗതയിലാണ് ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 1976 ൽ ഇവൻ ഭൂമിക്ക് വളരെ അടുത്തുകൂടെ പോയി. ഈ വേഗതയിൽ ഭൂമിയിൽ വന്നു വീണാൽ ഭൂമിയുടെ കാര്യം തീർന്നു. പക്ഷെ ഇപ്പോൾ നോക്കു... വലിയെ ഒരു മല പോലെ. ശാന്തം, ഗംഭീരം. ഏതാനും മണിക്കൂറുകൾക്കകം നമ്മൾ അതിൽ ഇറങ്ങും. അവിടെ നടക്കും. ഹോ.. ആകെ ത്രിൽ ആവുന്നു. എന്നാലും.. സെക്കന്‍റില്‍ 14 കിലോമീറ്റർ വേഗതയിലുള്ള ആ വാൽനക്ഷത്രത്തിൽ മനുഷ്യൻ പോവുക എന്നൊക്കെ പറഞ്ഞാൽ.. പക്ഷെ നോക്കുമ്പോൾ അത് അനങ്ങുന്നില്ലല്ലോ. അതും അനങ്ങുന്നില്ല, നമ്മളും അനങ്ങുന്നില്ല, കാരണം എന്താണ്.. വാൽ നക്ഷത്രവും നമ്മളും ഒരേ വേഗതയിൽ ഒരേ ദിശയിൽ ആണ്. ക്ലാസ്സിക്കൽ റിലേറ്റിവിറ്റി. ഐൻസ്റ്റീന്‍റെ ആപേക്ഷികതാ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനം ഇതാണ്. വസ്തുക്കളുടെ ചലനം ആപേക്ഷികമാണ്. 

ഉദാഹരണത്തിന്, ഒരു സ്കേറ്റ് ബോർഡിൽ വേഗത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ ഒരു പന്ത് മുകളിലേക്കെറിയുകയും തിരിച്ചു പിടിക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. അയാളുടെ ദൃഷ്ടിയിൽ പന്ത് ലംബദിശയിൽ നേർരേഖയിലാണു ചലിക്കുന്നത്. എന്നാൽ പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരാൾക്ക് പന്ത് ഒരു പരാബോളയുടെ ആകൃതിയിലുള്ള പാതയിലൂടെ സഞ്ചരിക്കുന്നതായി കാണാം. അതായത് ഒരേ വസ്തുവിന്‍റെ ചലനം രണ്ട് ആധാരവ്യൂഹങ്ങളിലുള്ള നിരീക്ഷകർക്ക് രണ്ടു തരത്തിൽ അനുഭവപ്പെടുന്നു. ഇതാണ് ഉദാത്ത ഭൗതികത്തിലെ ആപേക്ഷികത.

തുടരും...

ഭാഗം - 1                                                                                                                            ഭാഗം - 3

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment