പ്രകാശം കാണാന്‍ പറ്റുമോ ?

പറ്റില്ല.
പ്രകാശത്തെ നമുക്ക് കാണുവാൻ സാധിക്കില്ല. മറിച്ച് പ്രകാശം പതിക്കുന്ന ( പ്രതിഫലിപ്പിക്കുന്ന ) വസ്തുക്കളെ മാത്രമാണ് നാം കാണുന്നത്.


ഉദാ : 1) ബഹിരാകാശം എപ്പോഴും കറുത്താണ് കാണുക. കാരണം..പ്രകാശത്തെ പ്രതിഫലിപ്പിക്കാൻ അവിടെ വസ്തുക്കൾ ഒന്നും ഇല്ല.



2) ചിത്രത്തിൽ.. ശൂന്യമായ ഒരിടത്ത് ചന്ദനത്തിരി കത്തിച്ചു വച്ചിരിക്കുന്നു. അവിടെ പ്രകാശം ഉണ്ട് എങ്കിലും ചുറ്റും കറുത്താണ് കാണുന്നത്. കാരണം പ്രകാശം പ്രതിഫലിപ്പിക്കുവാൻ വസ്തുക്കളൊന്നും ഇല്ല. എന്നാൽ ചന്ദനത്തിരിയിൽ നിന്നുള്ള പുക പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. അതുകൊണ്ട് പുക നമുക്ക് കാണാം. അവിടെ ഉണ്ടായിരുന്ന പ്രകാശത്തെ അല്ല കാണുന്നത്. പുക ആണ് കാണുന്നത്.

ഇനി ഒരു വസ്തുവിനെ നാം കാണുന്നു എന്നിരിക്കട്ടെ. അതിലും ചില തലതിരിവും ഉണ്ട്. ഒരു ചുമന്ന ആപ്പിൾ കാണുമ്പോൾ നാം പറയും..' അതിന്‍റെ നിറം ചുവപ്പ് എന്ന് '. എന്നാൽ ആപ്പിളിൽ വീഴുന്ന എല്ലാ നിറങ്ങളെയും ആപ്പിൾ വലിച്ചു എടുത്തിട്ട് ചുവപ്പു പ്രകാശത്തെ മാത്രം പ്രതിഫലിപ്പിക്കുക ആണ് യഥാർത്ഥത്തിൽ ചെയ്യന്നത്. ആപ്പിളിന് ആവശ്യമില്ലാത്ത നിറം മാത്രമാണ് ചുവപ്പ്.


                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment