നമ്മൾ ലൈറ്റും ഫാനും ഓഫാക്കിയാൽ എങ്ങനെ കറന്‍റ് സേവ് ആവും ?

നമ്മുടെ ജലവൈദ്യുത നിലയമായാലും താപവൈദ്യുത നിലയമായാലും എപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കും. അപ്പോൾ നമ്മൾ വൈദ്യുത ഉപകരണങ്ങൾ ഓഫ് ആക്കിയാൽ എങ്ങനെയാണ്   വൈദ്യുതി ലാഭിക്കുന്നത് ? ഉണ്ടാക്കിയ വൈദ്യുതി ബാറ്ററിയിൽ സേവ് ചെയ്ത് വയ്ക്കുമോ ?



ഇല്ല. ബാറ്ററിയിൽ വലിയ തോതിൽ വൈദ്യുതി സേവ് ചെയ്ത് വയ്ക്കാനുള്ള സംവിധാനമൊന്നും നമുക്കില്ല. ജലവൈദ്യുത നിലയമായാലും താപവൈദ്യുത നിലയമായാലും എപ്പോഴും പ്രവർത്തിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് നാം നമ്മുടെ വൈദ്യുത ഉപകരണങ്ങൾ ഓഫ് ആക്കിയാൽ പെട്ടന്ന് വൈദ്യുതി ലാഭം ഉണ്ടാവില്ല. പകരം അപ്പോൾ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് കൂടുതൽ വോൾട്ടേജിൽ വൈദ്യുതി ലഭിക്കും ( ഇടയ്ക്ക് വോൾട്ടേജ് കൂടുന്നത് ശ്രദ്ധിച്ചിട്ടില്ലേ ? ).

അതുകൊണ്ട് നമ്മൾ വൈദ്യുത ഉപകരണം ഓഫാക്കിയാൽ നമുക്ക് വൈദ്യുതി ചെലവ്  കുറയും.  നമ്മുടെ നിശ്ചിത വോൾട്ടേജായ 240 വോൾട്ടേജില്‍ കൂടിയാൽ അതു കുറയ്ക്കുവാനായി ജല / താപ നിലയങ്ങളിൽ സംവിധാനം ഉണ്ട്. വെള്ളത്തിന്‍റെ നിലയത്തിലേക്കുള്ള ഒഴുക്ക് കുറയ്ക്കും. അതുപോലെ താപ നിലയമാണെങ്കിൽ  നീരാവിയുടെ ഉല്‍പാദനം കുറയ്ക്കും. അങ്ങനെ വോൾട്ടജ് കുറച്ച് വീണ്ടും 240 വോൾട്ടേജോ അതിൽ താഴെയോ ആക്കും. നിശ്ചിത വോൾട്ടേജിൽ കുറഞ്ഞാൽ  നീരൊഴുക്ക് കൂട്ടുകയോ നീരാവിയുടെ ഉല്‍പാദനം കൂട്ടുകയോ ചെയ്യും. അങ്ങനെ നമ്മുടെ വൈദ്യുതി ഉപയോഗം അനുസരിച്ച് വൈദ്യുതി ഉല്‍പാദനം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യും.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment