പൂച്ച വരുന്നത് താഴോട്ടോ അതോ മുകളിലോട്ടോ ?



പൂച്ച വരുന്നത് താഴോട്ടോ അതോ മുകളിലോട്ടോ ?


ഇത് ഒരു വിഷ്യ്വൽ ഇല്ല്യൂഷൻ ഉണ്ടാക്കുന്ന ഫോട്ടോ ആണ്. പൂച്ച വരുന്നത് താഴോട്ടോ അതോ മുകളിലോട്ടോ എന്ന് നമുക്ക് മനസിലാവില്ല. പക്ഷെ കാണുന്ന മാത്രയിൽത്തന്നെ നമ്മുടെ മനസ്സ് ഒരു തീരുമാനത്തിൽ എത്തും. പിന്നെ അത് ന്യായീകരിക്കാൻ നമ്മുടെ മനസ്സുതന്നെ ചില കാരണങ്ങളും കണ്ടെത്തും. അത് മറ്റൊരാൾ പറഞ്ഞു തിരുത്താൻ ബുദ്ധിമുട്ടാണ്. ഇതും അങ്ങനത്തെ ഒരു ഫോട്ടോ ആണ്.

പൂച്ചയുടെ വാലും, കാലിന്‍റെ മടക്കും ഗ്രാവിറ്റിയും നിഴലും ഒക്കെ കണക്കിലെടുത്താൽ ഒരു തീരുമാനത്തിൽ എത്തില്ല. എന്നാൽ സ്റ്റെയർകേസിന്‍റെ ഘടന നോക്കിയാൽ നമുക്ക് പെട്ടന്ന് ഒരു തീരുമാനത്തിൽ എത്താം.

സ്റ്റെയർകേസിൽ നമ്മൾ കാൽ ചവിട്ടുന്ന ഇടം ( tread ) നിരപ്പിൽ ആയിരിക്കും. അതിന്‍റെ കുറച്ചു ഭാഗം മുകളിലേക്ക് പൊങ്ങി നില്‍ക്കില്ല. പൊങ്ങി നിന്നാൽ അതിൽ നമ്മുടെ ചെരുപ്പ് ഉടക്കി നാം മറിഞ്ഞു വീഴാൻ സാധ്യത ഉണ്ട്. ചിത്രത്തിലെ സ്റ്റെയർകേസിൽ പൊങ്ങി നില്‍ക്കുന്ന ചില ഭാഗങ്ങൾ ( nose ) കാണാം. അപ്പോൾ അത് riser വരുന്ന ഭാഗം ആണ് എന്ന് തീരുമാനിക്കാം.




അതിനാല്‍ പൂച്ച വരുന്നത് താഴേക്കാണ്.

                                                                                                                     --- ബൈജുരാജ് ( ശാസ്ത്രലോകം ) ---

No comments:

Post a Comment