അതെ, നമ്മൾ നക്ഷത്രങ്ങളിൽ നിന്നുള്ള മൂലകങ്ങളാൽ ആണ് ഉണ്ടായത്.
ബിഗ്‌ബാങ് വഴി ഉണ്ടായി എന്ന് കരുതപ്പെടുന്ന നമ്മുടെ ഈ പ്രപഞ്ചത്തിൽ ആദ്യം ഹൈഡ്രജൻ, പിന്നെ അൽപ്പ സ്വല്‍പം ഹീലിയവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഉണ്ടായ ഹൈഡ്രജനും ഹീലിയവും സ്വയം ഗ്രാവിറ്റിയിൽ ഒന്നിച്ചുകൂടി നക്ഷത്രങ്ങൾ ഉണ്ടായി. ആ നക്ഷത്രങ്ങൾക്കുള്ളിൽ അത്യധിക മർദത്തിൽ ഫ്യൂഷന്‍ വഴി ഭാരം കൂടിയ മൂലകങ്ങൾ ഉണ്ടായി. പീരിയോഡിക് ടേബിളിൽ 26 ( Fe) Iron വരെയുള്ള മൂലകങ്ങൾ നക്ഷത്രത്തിനുള്ളിൽ നക്ഷത്രമായിരിക്കുമ്പോൾത്തന്നെ ഫ്യൂഷന്‍ വഴി ആണ് ഉണ്ടായത്. എന്നാൽ 26 ന് മുകളിൽ ആറ്റമിക് നമ്പർ ഉള്ള ചെമ്പ്, വെള്ളി, സ്വർണം തുടങ്ങിയ എല്ലാ മൂലകങ്ങളും ''നക്ഷത്ര സ്ഫോടന'' സമയത്താണ് ഉണ്ടാവുന്നത്.